ചേർത്തല: വയലാർ രാമവർമ്മയുടെ 46-ാം അനുസ്മരണത്തിന്റെ ഭാഗമായി വയലാർ ഫാൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കാവ്യസന്ദേശ യാത്ര നാളെ രാവിലെ 9ന് എസ്.എൽ പുരത്തിന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. കരപ്പുറം രാജശേഖരൻ യാത്ര നയിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, മാലൂർ ശ്രീധരൻ, ആലപ്പി ഋഷികേശ്, ജോസഫ് മാരാരിക്കുളം തുടങ്ങിയവർ സംസാരിക്കും. 11ന് രാഘവപറമ്പിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ചേർത്തല ജോ. ആർ.ടി.ഒ ജെബി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ടി.പി. സുന്ദരേശൻ അദ്ധ്യക്ഷനാകും.