sndp

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349​ാം നമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. അജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ. സജീവ് അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബിഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്, ശാഖാ സെക്രട്ടറി കെ.കെ. കുട്ടപ്പൻ, വൈസ് പ്രസിഡന്റ് പി.കെ. മണിയൻ, എൻ.ആർ. രതീഷ്, ഷീല ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എം. ബിനോഷ് (ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്)​ പി.എം.ജയൻ (വൈസ് പ്രസിഡന്റ്)​,​ ഷാലാൽ ഷാജി (സെക്രട്ടറി)​,​ ഷീല ഷാജി (വനിതാ സംഘം പ്രസിഡന്റ്)​,​ സ്വർണമ്മ രമേശ് (വൈസ് പ്രസിഡന്റ്)​,​ രതിയമ്മ (സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.