fisher

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ വായ്പകൾക്ക് കടാശ്വാസം വഴി നൽകുന്ന സാമ്പത്തിക സഹായത്തിലെ വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാരുകളാണ് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കടാശ്വാസം നൽകുന്നതിനുള്ള നിയമങ്ങൾക്ക് രൂപം നൽകിയത്. ചുഴലിക്കാറ്റും മറ്റ് പ്രതിഭാസങ്ങളും ഉണ്ടാകുമ്പോൾ കടലിൽ പോകുന്നതിന് നിരന്തരം നിരോധനം എർപ്പെടുത്തുന്നതും മത്സ്യ സമ്പത്തിലുണ്ടായ ഗണ്യമായ കുറവും പരിഗണിച്ച് കാർഷിക കടാശ്വാസ കമ്മിഷൻ നൽകുന്ന ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ വഴി മത്സ്യത്തൊഴിലാളികൾക്കും ബാധകമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.