മുതുകുളം: സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ സമ്മേളനം പൂർത്തിയാകാതെ പിരിഞ്ഞു.
11 ബ്രാഞ്ചുകളിൽ നിന്നായി 51 പ്രതിനിധികളാണ് പങ്കെടുത്തത്. 13 അംഗ ലോക്കൽ കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ആറ് അംഗങ്ങൾ മത്സരിക്കാൻ തയ്യാറായതോടെയാണ് സമ്മേളനം നിർത്തി വച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി. രാജേന്ദ്രൻ, എൻ. സജീവൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.