ഹരിപ്പാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ശരവണന്റെ അദ്ധ്യക്ഷതയിൽ കുമാരപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കൂടിയ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി ഇമ്മ്യൂൺ ബൂസ്റ്ററിന്റെ ആദ്യ വിതരണം നടത്തി. വാർഡ് മെമ്പർ രാജേഷ് ബാബു സംസാരി​ച്ചു. കെ. എ. സവിത നന്ദി പറഞ്ഞു. ഒക്ടോബർ 25, 26, 27 തീയതികളിൽ ഓൺലൈൻ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കുട്ടികൾക്കും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് കുമാരപുരം ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി വഴി വിതരണം ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ടി​.ജി സിജി അറിയിച്ചു.