gjn
ഡോ.പ്രതിഷ്.ജി. പണിക്കരെ സി.ബി.സി. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ പൊന്നാട അണിയിച്ചും മൊമൻ്റോ നൽകിയും അനുമോദിക്കുന്നു

ഹരിപ്പാട്: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്‌ടറേറ്റ് നേടിയ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മി​റ്റി അംഗവും ഫിഷറീസ് - സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ: പ്രതിഷ്.ജി. പണിക്കരെ സി.ബി.സി. വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഹരിപ്പാട് ഇ.എം.എസ്.ഭവനിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും അനുമോദിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, കരുതൽ പാലിയേറ്റീവ് സെക്രട്ടറി ജി.രവീന്ദ്രൻപിള്ള, വൈസ്.ചെയർമാൻ ഓമനക്കുട്ടൻ ഡ്രീംലാൻഡ്, സി.പ്രസാദ്, എസ്.കൃഷ്ണകുമാർ, സി.എൻ.എൻ.നമ്പി., പി.എം.ചന്ദ്രൻ, കെ.മോഹനൻ, എം.തങ്കച്ചൻ എന്നിവർ സംസാരിച്ചു.