ambala

അമ്പലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പുന്നപ്ര മുസ്ലിം എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കാനെത്തിയ നൂറ്റിയൻപതോളം വരുന്ന വിവിധ രാഷ്ട്രീയ ​- സാമൂഹിക പ്രവർത്തകർക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ ബിരിയാണി വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശശികുമാർ ചേകാത്ര, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സമീർ പാലമൂട്, മുൻ ബ്ലോക്ക് പ്രസിഡന്റ് എസ്. പ്രഭു കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ പൈങ്ങാമഠം, ഉണ്ണിക്കൃഷ്ണൻ, പി.എസ്. മുജീബ്, കുഞ്ഞുമോൻ പത്തിൽ, ഹെഡ് മാസ്റ്റർ യു. ആദംകുട്ടി, എസ്.എം.സി ചെയർമാൻ നിസാമുദ്ദീൻ, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ പ്രവർത്തകർ, അദ്ധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.