അമ്പലപ്പുഴ : സ്കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി /വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഏഴാം ബാച്ചിന് അപേക്ഷ ക്ഷണിച്ചു.എസ്. എസ് എൽ. സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെഅപേക്ഷിക്കാം www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം വിശദവിവരങ്ങൾക്ക് 04772272040,8848226959,9567341980.