മാന്നാർ : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവി"നോടനുബന്ധിച്ച് മാന്നാർ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും അഭിമുഖ്യത്തിൽ 18 വയസിൽ താഴെയുള്ളവർക്കായി
ക്വിസ് മത്സരം സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോഓർഡിനേറ്റർ അനക്സ് തോമസ്, മാധവൻ, തുടങ്ങിയവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ഇഷകൃഷ്ണ, ഇൻശാ ഫാത്തിമ, ഇഷിദ ക്യഷ്ണ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.