ആലപ്പുഴ: ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അനധികൃമായി മൂന്ന് ജീവനക്കാരെ നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ആവശ്യപ്പെട്ടു. ഡി.ടി.പി.സി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ യാതൊരു നിയമനവും നടത്താൻ പാടുള്ളതല്ലെന്ന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് അനധികൃത നിയമനം നടത്തിയത്. നിയമനങ്ങൾ റദ്ദാക്കി നിലവിലുള്ള ജീവനക്കാർക്ക് മുൻ സർക്കാർ അനുവദിച്ച പത്ത് ശതമാനം ശമ്പള വർദ്ധനവ് നടപ്പാക്കണമെന്നും ബാബുപ്രസാദ് ആവശ്യപ്പെട്ടു.