vet

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കന്നുകാലികളിലെ വിരനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രഥമ ശുശ്രൂഷകൾ എന്നിവ സംബന്ധിച്ച് നാളെയും ക്ഷീര മേഖലയിലെ സംരഭകത്വ സാദ്ധ്യതകളും സാമ്പത്തിക സ്രോതസുകളും എന്ന വിഷയത്തിൽ 28നും ഓൺലൈൻ പരിശീലനം നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന പരിശീലനത്തിന് അതതു ദിവസം രാവിലെ 10.30വരെ രജിസ്റ്റർ ചെയ്യാം. ഫോൺ-0476 2698550. 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് പേരും വിലാസവും അയച്ചും രജിസ്ട്രേഷൻ നടത്താം.