ആലപ്പുഴ: സ്വകാര്യവത്കൃത തീരക്കടൽ മണൽ ഖനന പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ആവശ്യപ്പെട്ടു. പദ്ധതി പ്രധാനമന്ത്രിയുടെ 60 ഇന കർമ്മ പരിപാടികൾ ഉൾപ്പെടുത്തിയാൽ വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ഫാ. വർഗീസ് ചെറിയാശേരി അദ്ധ്യക്ഷനായി.