ഓച്ചിറ: ഓണാട്ടുകര സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ 'കായംകുളം യുദ്ധങ്ങൾ' എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ നടത്തി. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ സെമിനാർ നയിച്ചു. ഓണാട്ടുകര സ്വാശ്രയ സമിതി പ്രസിഡന്റ് ഡോ.ജി.മധു അദ്ധ്യക്ഷത വഹിച്ചു. സർക്കാർ മുൻ അഡിഷണൽ സെക്രട്ടറി ടി.ജെ.ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്നു. ട്രഷറർ ഡോ.രവികുമാർ കല്യാണിശേരിൽ, സെക്രട്ടറി വി.സുശികുമാർ എന്നിവർ സംസാരിച്ചു.