അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കുഴികൾ കണ്ട് പെട്ടെന്ന് വാഹനങ്ങൾ നിർത്തുമ്പോൾ പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾ തട്ടി അപകടം ഉണ്ടാകാനുള്ള സാദ്ധ്യതേറെയാണ്. ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽവീണ് മറിഞ്ഞു വീഴുന്നതും പതിവാണ്. അപകടകരമായ തരത്തിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കാത്തതിൽ വലിയ പ്രതിഷേധമാണ് യാത്രക്കാർക്കുള്ളത്.