parumala
പരുമല തിരുമേനി

മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ഇന്ന് പരുമലയിൽ കൊടിയേറും. ഇന്ന് മുതൽ നവംബർ 2 വരെ ഓർമ്മപ്പെരുന്നാൾ ആചരിക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റും മൂന്നിന് തീർത്ഥാടന വാരാഘോഷ പൊതുസമ്മേളന ഉദ്ഘാടനവും നി​ർവഹി​ക്കും. ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകും. ഏഴിന് കൺവൻഷൻ പ്രസംഗം ഫാ. ഡോ.കുര്യൻ ദാനിയേൽ നിർവഹിക്കും.

27ന് ഉച്ചയ്ക്ക്ന് രണ്ടിന് ചേരുന്ന പരിസ്ഥിതി സമ്മേളനം കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നയ്ക്കാട് മുഖ്യ സന്ദേശം നടത്തും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പ്രൊഫ. മധു ഇറവങ്കര പ്രഭാഷണം നടത്തും.

28ന് നാലിന് ഫാ.അലക്സാണ്ടർ ജെ. കുര്യന്റെ ഗ്രിഗോറിയൻ പ്രഭാഷണം,
29ന് 10.30ന് അഖില മലങ്കര പ്രാർത്ഥനാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തും. നാലിന് ഡോ. വിനിൽ പോൾ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.

30ന് ഉച്ചയ്ക്ക് രണ്ടിന് യുവജന സംഗമം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണത്തിൽ ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിയുമായ ധർമ തീർത്ഥർ സ്വാമി മുഖ്യപ്രഭാഷണം നടത്തും.

31ന് 2:30ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധനസഹായം വിതരണോദ്ഘാടനം നിർവഹിക്കും. നാലിന്.ജി. മർക്കോസ് ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.

പ്രധാന പെരുന്നാൾ ദിനമായ നവംബർ ഒന്നിന് മൂന്നിന് തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനം പരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 8.15ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ.

സമാപന ദിനമായ രണ്ടിന് 8.30ന് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്വും. രണ്ടിന് റാസ, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാൾ സമീപിക്കും.

സർക്കാർ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുമാണ് പെരുന്നാൾ ശുശ്രൂഷകളും മറ്റും ക്രമീകരിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസും അറിയിച്ചു.