a
യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻ പിള്ള എൻ.പരമേശ്വരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു

മാവേലിക്കര: ശബരിമല നിയുക്ത പുറപ്പെടാ മേൽശാന്തി കണ്ടിയൂർ നീലമന ഇല്ലം എൻ.പരമേശ്വരൻ നമ്പൂതിരിയെ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മി​റ്റി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അയ്യപ്പൻ പിള്ള പൊന്നാട അണിയിച്ചു. കേരള കോൺഗ്രസ് എം മാവേലിക്കര മണ്ഡലം പ്രസിഡന്റ് ജോയി മുതിരക്കണ്ടത്തിൽ, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് തോമസ് ഫിലിപ്പോസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, മഹിളാ കോൺഗ്രസ് സംസ്ഥാന അംഗം റെയ്ച്ചൽ സജു, സജു തുടങ്ങിയവർ പങ്കെടുത്തു.