hand

ആലപ്പുഴ: കൊവിഡ് വ്യാപന കാലത്ത് തൊഴിൽ നഷ്ടമായവർക്ക് പുതിയ തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി വഴി സഹായം നൽകുന്നു.

അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികളിൽ വ്യവസായ യൂണിറ്റുകൾ നടത്താൻ താത്പര്യമുള്ള സ്വയം തൊഴിൽ സംരംഭകർക്കാണ് ആനുകൂല്യം. വ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും www.segp.kkvib.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 0477-2252341.