ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്‌കും സാനിട്ടൈസറും നൽകി. വിതരണോദ്ഘാടനം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി നിർവഹിച്ചു.