tv-r
സമൃദ്ധി അഗ്രോ സർവീസ് സംഘത്തിന്റെ നാടൻ പച്ചക്കറി വിപണന കേന്ദ്രം ദേശീയ പാതയോരത്ത് എരമല്ലൂരിൽ എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.ദിവാകരൻ കല്ലുങ്കൽ, പി.രവി എന്നിവർ സമീപം.

അരൂർ: സമൃദ്ധി അഗ്രോ സർവീസ് സംഘത്തിന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ നാടൻ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി.പ്രാദേശികമായി വിളവെടുക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും സംഭരിച്ചു ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് നിർവ്വഹിച്ചു. സംഘം പ്രസിഡൻറ് ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി.പി.രവി, വടവക്കേരി അനിൽകുമാർ, കെ.എം. കുഞ്ഞുമോൻ, കെ.സി. ദിവാകരൻ, സിന്ധു ചന്ദ്രൻ, ഗീതാ ദിനേശൻ ,കെ.എസ്. വേലായുധൻ, എം.പി. അനിൽ എന്നിവർ പങ്കെടുത്തു.