മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെന്നിത്തല ഗ്രാമ പഞ്ചായത്തിലെ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അരി വിതരണം ചെയ്തു. ചെന്നിത്തലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ആയിരത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ചെന്നിത്തല മഹാത്മാ ഗേൾസ് സ്കൂളിലെ ക്യാമ്പിൽ നടന്ന വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം. സോമനാഥൻ പിള്ള, സതീഷ് ചെന്നിത്തല, മോഹനൻ കണ്ണങ്കര, ജി. ദീപു, വി. ശ്രീകുമാർ, മാത്യു വർഗീസ് എന്നിവർ പങ്കെടുത്തു.