മാവേലിക്കര : ശാഖാതലം മുതൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ 'സുശക്തം- സംഘടിതം" എന്ന പേരിൽ ശാഖായോഗങ്ങളിൽ സംയുക്ത യോഗങ്ങൾ ആരംഭിച്ചു. യൂണിയൻ തല ഉദ്ഘാടനം ചെട്ടികുളങ്ങര മേഖലയിലെ കടവൂർ ശാഖായോഗത്തിൽ കൺവീനർ ഡോ.എ.വി ആനന്ദരാജ് നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി യോഗം കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ആർജ്ജിച്ച വളർച്ച അഭിമാനാർഹമാണെന്ന് ഡോ.എ.വി ആനന്ദരാജ് പറഞ്ഞു. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ കൺവീനർ സുനി ബിജു, ചെട്ടികുളങ്ങര മേഖലാ കൺവീനർ രാജൻ ഇടയിരേത്ത് ,ശാഖാ സെക്രട്ടറി വിനോദ് ,ലേഖ, അഖിൽ തുടങ്ങിയവർ സംസാരിച്ചു. യോഗനാദം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ശാഖയിൽ നടന്ന ഗൃഹസന്ദർശന പരിപാടിക്ക് രാജൻ ഡ്രീംസ് , ദേവദാസ് ,വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയന്റെ പരിധിയിൽ വരുന്ന എല്ലാ ശാഖാ യോഗങ്ങളിലും ഒക്ടോബർ 30 ന് മുൻപ് സംയുക്ത യോഗങ്ങൾ നടക്കും.
31ന് അഞ്ച് മേലകളിലും സമ്മേളനങ്ങളും ശ്രീനാരായണ വിദ്യാ പുരസ്കാര സമർപ്പണവും കരിയർ ഗൈഡൻസ് ക്ലാസുകളും നടക്കും. 'സുശക്തം,സംഘടിതം" പരിപാടിക്ക് മുന്നോടിയായി അഞ്ച് മേഖലയിലും നേതൃയോഗങ്ങൾ നടന്നു. മേഖലാ നേതൃയോഗങ്ങൾക്ക്രമേശൻ, അഖിലേഷ്, ജയപ്രകാശ്, വിജയൻ (തഴക്കര മേഖല), സുരേഷ് പള്ളിക്കൽ ,വിജയൻ, രവികുമാർ. (തെക്കേക്കര മേഖല), വിനു ധർമ്മരാജ്, അഭിലാഷ്.ഷാജി (ഓല കെട്ടിയമ്പലം മേഖല), അജി പേരാത്തേരിൽ, അഡ്വ അനിൽകുമാർ (മാവേലിക്കര ടൗൺ മേഖല), വാസുദേവൻ,രാജൻ ഇടയിരേത്ത് (ചെട്ടികുളങ്ങര മേഖല) തുടങ്ങിയവർ നേതൃത്വം നൽകി.