guru

വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ശാഖാ ഗുരുമന്ദിര നിർമ്മാണത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൊതുയോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എസ്.എസ്. അഭിലാഷ് കുമാർ അദ്ധ്യക്ഷനായി. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ വന്ദനാ സുരേഷ്, കൺവീനർ സിനി രമണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി. വിഷ്ണു, കൺവീനർ മഹേഷ്‌ വെട്ടിക്കോട്, സുരേഷ് തെങ്ങയ്യത്ത്, മേഖലാ കൺവീനർ കെ.പി. ചന്ദ്രൻ, ശാഖാ സെക്രട്ടറി കെ. ഗോപി, ശാഖാ വൈസ് പ്രസിഡന്റ്‌ വിജയൻ ആര്യ എന്നിവർ സംസാരിച്ചു. സ്വാമി സച്ചിദാനന്ദ നവംബർ 3ന് ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.