മാവേലിക്കര : എക്‌സൈസ് വകുപ്പ്, മാവേലിക്കര ടൗൺ റെസിഡന്റ് സ് അസോസിയേഷൻ, മാവേലിക്കര ഗവ. ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.
യോഗത്തിൽ എം.റ്റി.ആർ.എ.പ്രസിഡന്റ് ജി ശശികുമാർ അദ്ധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്. രാജേഷ്, ഹെഡ്മാസ്റ്റർ ജി.പ്രസന്നൻ പിള്ള, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്സ് മനോജ് തുടങ്ങിയർ സംസാരിച്ചു. എക്സെസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ സ്വാഗതവും ഗൈഡ്സ് യൂണിറ്റ് ടീച്ചർ എസ്സ്.സിന്ധു നന്ദിയും പറഞ്ഞു. റാലി നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഫ്ലാഗ് ഓഫ് ചെയ്തു.