ചാരുംമൂട് : ബി. എം. എസ് നൂറനാട് മേഖലാ സമ്മേളനം ചാരുംമൂട് എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്നു. നൂറനാട് മേഖലാ പ്രസിഡന്റ് ശാന്തജക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ബെർലി മുഖ്യ പ്രഭാഷണം നടത്തി.മേഖലാ സെക്രട്ടറി അരുൺ രാജ്, ട്രഷറർ മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി പ്രവീണ എ.സി ( പ്രസിഡന്റ്),എസ്.ജയൻ (സെക്രട്ടറി), അൻസിയ,ആശാ എസ് (വൈസ് പ്രസിഡന്റുമാർ), രതീഷ് വള്ളികുന്നം,സുനിത (ജോയിന്റ് സെക്രട്ടറിമാർ), ശ്രീനിവാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.