lalitha

മാന്നാർ : നായർസമാജം അക്ഷര എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇന്നലെ രാവിലെ കുഴഞ്ഞുവീണ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വിഷവർശ്ശേരിക്കര പരവഴയിൽ മണിയന്റെ ഭാര്യ ലളിതയാണ് (65) മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ രാവിലെ കുഴഞ്ഞുവീണ ലളിതയെ ആദ്യം മാന്നാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയിലും ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ :റെജി, പരേതനായ രേണു, ശശികല