tv-r
കുത്തിയതോട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ കൊവിഡ് മുന്നണി പോരാളികളെ ആദരിക്കുന്ന ചടങ്ങ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി ഉദ്ഘാടനം ചെയ്തു. സിന്ധു ബിജു അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി സുഗുണാനന്ദൻ, പി.ഡി.രമേശൻ, സുരേഷ്, ഉദയൻ എന്നിവർ സംസാരിച്ചു..