block
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.

പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദുരന്തനിവാരണ സേനയുടെ രണ്ടാം ഘട്ട പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ് ഗണേഷ് ഗുരുക്കളും മദ്യ - മയക്കുമരുന്നിനെതിയുള്ള പ്രതിരോധം കുത്തിയതോട് എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫീസർ വി.എം. ജോസഫ്, കെ.ജി. ഓംകാരനാഥ്, കെ. ജയൻ എന്നിവരും വൈദ്യുതി രംഗത്തെ യുവാക്കളുടെ ഇടപെടലിനെ കുറിച്ച് തിരുവനന്തപുരം ചീഫ് സേഫ്ടി എൻജിനിയർ കെ.സി. ബൈജു, വി.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.വി. സനിൽ എന്നിവരും ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദൻ അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ രാജേഷ് വിവേകാനന്ദ, എൻ.കെ. ജനാർദ്ദനൻ, അഡ്വ. ജയശ്രീബിജു, സി.പി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.