hiv

ആലപ്പുഴ : ബംഗ്ലാദേശിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ ഉപാധ്യക്ഷൻ എം.പ്രഗത്ഭൻ സംസാരിച്ചു. ജില്ല സഹ സംഘടന സെക്രട്ടറി ജയപ്രകാശ്, താലൂക്ക് ജനറൽ സെക്രട്ടറി ആർ.സജി, സെക്രട്ടറി കെ.എം.ബാബു, സി.സിന്ധുമോൻ, മുനിസിപ്പൽ സെക്രട്ടറി ആർ.രാജേഷ്, കെ.വി.രാജു, പ്രിസിഡന്റ് ശ്രീകണ്ഠൻനായർ തുടങ്ങിയവർ പങ്കെടുത്തു