ചേർത്തല: തൊഴിലാളി പോരാട്ടത്തിന്റെ വീരസ്മരണകൾ പുതുക്കി മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കൊവിഡ് സാഹചര്യത്തിൽ നിയന്ത്റണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരെത്തി പുഷ്പാർച്ചന നടത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം അരൂർ ഏരിയ സെക്രട്ടറി പി.കെ. സാബു , എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർത്ഥൻ,എൻ.പി ഷിബു,ടി.കെ. രാമനാഥൻ,കെ.ജി.പ്രിയദർശൻ, സി.കെ. മോഹനൻ,പി.ഡി.ബിജു തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനത്തിൽ ടി.എം.ഷെറീഫ് അദ്ധ്യക്ഷനായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരൻ എന്നിവർ ഓൺലൈനായി പ്രഭാഷണം നടത്തി.