തുറവൂർ: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം തെറ്റിയ കാർ പാതയോരത്തെ വീടിന്റെ മതിൽ തകർത്തു . ആർക്കും പരിക്കില്ല.ദേശീയപാതയിൽ കോടംതുരുത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ചേർത്തല ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ കോടംതുരുത്ത് പുത്തൻപുരയിൽ സുരേഷ് കുമാറിന്റെ വീടിന്റെ മുൻവശത്തെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. തൊട്ടടുത്ത് തട്ടുകടയിൽ ആളുകൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. കാർ ഗേറ്റിലിടിച്ചു നിന്നതിനാൽ ദുരന്തമൊഴിവായി. ചന്തിരൂർ കുമർത്തുപടി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് .കാർ പൂർണ്ണമായി തകർന്നു.