പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഗുരുദേവ പ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനം കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നിർവഹിച്ചു.ഗോപി ശാന്തി, ടി.പി. ഷിബു ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എ. സൈജു, അശോക് സെൻ, കെ.കെ രാജപ്പൻ, കെ. വി.സാലി, സതീശൻ, സഹദേവൻ, വിഷ്ണു, ജയചന്ദ്രൻ, അജി മാന്തറ, ശശിധരൻ,ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.