photo

ചേർത്തല: മുഹമ്മ കായിപ്പുറം കുടിലിക്കവലയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തി കക്കാ ചൂള നിർമ്മിക്കുന്നതിനെതിരെ ചൂളവിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. നാല് സ്‌കൂളുകളും ആയുർവേദ ആശുപത്രിയും നിരവധി റിസോർട്ടുകളും ആയിരങ്ങൾ എത്തുന്ന ക്ഷേത്രവും സമീപത്തുള്ളപ്പോൾ ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന കക്കാ ചൂളയുടെ നിർമ്മാണം നിർത്തി വെയ്ക്കുന്നതു വരെ ശക്തമായ സമര പരിപാടികൾ തുടരുമെന്ന് പൗര സമിതി അറിയിച്ചു.ജനവാസ കേന്ദ്രങ്ങളിലെ കക്കാ ചൂളകൾ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണഞ്ചേരി,തണ്ണീർമുക്കം പഞ്ചായത്തുകൾ അടച്ചു പൂട്ടിയിരുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം സി.ഡി.വിശ്വനാഥൻ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പ്രൊഫ.കൃഷ്ണപ്പൻ,കൺവീനർ കെ.ആർ.പ്രതാപൻ,ആശ്രമം ചെല്ലപ്പൻ എന്നിവർ

സംസാരിച്ചു.