ചേർത്തല: വാരണം കൊല്ലംപറമ്പിൽ ക്ഷേത്രയോഗത്തിൽ ആയില്യംപൂജ, നൂറും പാലും സമർപ്പണം, തളിച്ചുകൊട എന്നിവ 30 ന് രാവിലെ 6 മുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് പൂജകൾ, 10ന് നട അടയ്ക്കൽ, വൈകിട്ട് 5.30ന് നട തുറക്കൽ, 6ന് ദീപാരാധന, 7ന് നൂറും പാലും സമർപ്പണം, തളിച്ചുകൊട, ദാഹംവയ്പ്.