photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതി പ്രകാരം ചേർത്തല യൂണിയനിലെ കൊക്കോതമംഗലം തെക്ക് 716ാം നമ്പർ ശാഖാ നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായി ശാഖയിലെ ഒരു വീട്ടമ്മയ്ക്ക് ലോട്ടറി വിൽപ്പനത്തട്ട് കൈമാറി. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു ആറുകുഴിയും മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ഉണ്ണികൃഷ്ണൻ,യൂണിയൻ കൗൺസിലറും ശാഖാ കൺവീനറുമായ ഡി. ഗിരീഷ് കുമാർ,കെ.ആർ. ഉദയസേനൻ, സുനിത സേതുനാഥ്, അശോകൻ, അംബുജാക്ഷൻ എന്നിവർ പങ്കെടുത്തു.