കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കണ്ണമ്പള്ളി ഭാഗം 318-ാം നമ്പർ ശാഖയിൽ വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദന സമ്മേളനവും നടന്നു. കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ചെമ്പിൽ ബാബു അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ പനക്കൽ ദേവരാജൻ, മുൻ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ശാഖാ സെക്രട്ടറി ബാബു വൈഷ്ണവം, ജയപ്രകാശ്, അജയൻ കളത്തൂർ, ജോഷി, വിജയകുമാർ, ബിനു, പ്രവീൺ പ്രഭാകർ, അജി, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.