ആലപ്പുഴ: മൂന്നു വർഷം മുൻപ് പ്രളയത്തി​ലെ മടവീഴ്ച്ചയെത്തുടർന്ന് കൃഷി​ മുടങ്ങി​ക്കി​ടക്കുന്ന കനകാശേരി, മീനപ്പള്ളി​, വലി​യകരി​ പാടശേഖരങ്ങൾ വീണ്ടും കൃഷി​ക്ക് ഒരുങ്ങുന്നു. 116 ഏക്കർ വിസ്തൃതിയുള്ള കനകാശേരിയിൽ 2020 ഡിസംബറിൽ വീണ്ടും മടവീഴ്ച ഉണ്ടായതി​നാൽ കൃഷി​യി​റക്കുന്നതി​ന് പുറംബണ്ടി​ന്റെ പ്രശ്നങ്ങൾക്ക് ശാശ്വതപരി​ഹാരം കണ്ടെത്തേണ്ട സാഹചര്യമാണ്. അതി​നാൽ ആദ്യ ഘട്ടത്തിൽ മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളിലാണ് കൃഷി ഇറക്കുന്നത്.

കൈനകരി കൃഷിഭവന് കീഴിലുള്ള കനകാശേരി പാടശേഖരത്തിലെ കൃഷി പുനരാരംഭിക്കുവാൻ ഒരുങ്ങുന്നു. 2018 ലെ പ്രളയത്തിലെ മടവീഴ്ചയെത്തുടർന്ന് മൂന്നു വർഷമായി ഇവിടെ കൃഷി മുടങ്ങിക്കിടക്കുകയാണ്. മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും മടവീഴ്ചയിൽ കൃഷി നശിച്ചു. 116 ഏക്കർ വിസ്തൃതിയുള്ള കനകാശേരിയിൽ 2020 ഡിസംബറിൽ വീണ്ടും മടവീഴ്ച ഉണ്ടായി. ഇതോടെ കനകാശേരിയിൽ പുറംബണ്ടിന്റെ പ്രശ്നത്തിന് ശ്വാശതപരിഹാരം കണ്ടെത്തിയാൽ മാത്രമേ കൃഷി ഇറക്കുവാൻ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളിലാണ് കൃഷി ഇറക്കുന്നത്.

കനകാശേരി പാടത്ത് ആദ്യം മീൻകൃഷി​

കനകാശേരി പാടത്തെ വെള്ളം പൂർണമായി വറ്റിക്കാതെ മീൻ കൃഷി നടത്തും. മൂന്നു വർഷമായി പാടശേഖര പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. നിലവിലെ സ്ഥിതിമാറിയാൽ ഈമാസം തന്നെ മീനപ്പള്ളി, വലിയ കരി പാടശേഖരങ്ങളിൽ നെൽകൃഷിയും കനകാശേരിയിൽ മത്സ്യ കൃഷിയും ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞിരുന്നു. ഈ നടപടിയുടെ ഭാഗമായാണ് കൈനകരി പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്.
.......

# നടപടി ക്രമം


* കനകാശേരിയിലെ മടക്കുഴി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കും

* മൂന്ന് പാടങ്ങളെയും മൂന്നായി തിരിച്ച് വിഭജന ബണ്ട് ഉയർത്തി പുറംബണ്ട് ബലപ്പെടുത്തി കൃഷി പുന:സ്ഥാപിക്കും

.....

''കനകാശേരി - മീനപ്പള്ളി - വലിയ കരി പാടശേഖരങ്ങളിൽ കൃഷി പുന:സ്ഥാപിക്കുന്നതിനാവശ്യയ സത്വര നടപടി സ്വീകരിക്കും. മഹാപ്രളയത്തിന് ശേഷം വിളവെടുക്കാൻ കഴിയാതെയും തുടർച്ചയായും വെള്ളക്കെട്ടിൽ കഴിയേണ്ടിവരികയും ചെയ്യുന്നത് പരിഹരിക്കപ്പെടേണ്ട ഗൗരവതരമായ വിഷയമാണ്.പുറംബണ്ട് നിർമ്മാണത്തിനുളള ടെൻഡർ നടപടികൾ പൂർത്തിയായി.

തോമസ്.കെ.തോമസ്, കുട്ടനാട് എം.എൽ.എ

കനകാശേരി, മീനപ്പള്ളി,വലിയകരി പാടശേഖരങ്ങളിൽ കൃഷി ആരംഭിക്കുന്നത് കർഷകർക്കൊപ്പം പ്രദേശവാസികൾക്ക് ഗുണം ചെയ്യും. നിലവിൽ മീനപ്പള്ളി,വലിയകരി പാടശേഖരം കർഷകർ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. പാടത്തെ വെള്ളം വറ്റിക്കുന്നതിനേക്കാൾ പ്രയാസമാണ് പോളവാരൽ. ഇതിന് ഭീമമായ തുക ചെലവാക്കേണ്ടി വരും.

സുനിൽ, കർഷകൻ കൈനകരി