site

ആലപ്പുഴ: ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ക്ഷമതാ (ഫിറ്റ്നസ്) സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ നാളെ പൂർത്തീകരിക്കും. സ്‌കൂളുകളിലെ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, മതിലുകൾ, കുടിവെള്ള വിതരണ സംവിധാനം തുടങ്ങിയവ സുരക്ഷിതമാണെന്ന് മുൻകൂട്ടി ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.

ക്ഷമതാ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 16 മുതൽ ആരംഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് 28ന് മുമ്പ് നൽകണമെന്നാണ് നിർദേശം. എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കാണ് കൂടുതൽ പ്രതിസന്ധി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിച്ചാൽ സ്കൂൾ മാനേജർമാരും പ്രഥമാദ്ധ്യാപകരും കുറ്റക്കാരാകും. അദ്ധ്യാപകർക്ക് ശമ്പളവും ലഭിക്കില്ല. 30വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശിക്കും.

ജില്ലയിൽ

വിദ്യാഭ്യാസ ഉപജില്ലകൾ: 11

വിദ്യാലയങ്ങൾ: 770

"" നഗരസഭാ, പഞ്ചായത്ത് പ്രദേശങ്ങളിലെ അസി. എൻജിനിയർമാരാണ് കെട്ടിടങ്ങൾ പരിശോധിച്ച് ക്ഷമതാ സർട്ടിഫിക്കറ്റ് നൽകുന്നത്. ജില്ലയിൽ അഞ്ചോളം സ്കൂളുകളിൽ ചില ക്ളാസ് മുറികൾക്ക് ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പരിഹാരം കാണും. ഷൈല, വിദ്യാഭ്യാസ ഉപഡയറക്ടർ, ആലപ്പുഴ