ambala
പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് ജില്ല പൊലീസ് സൂപ്രണ്ട് ജി.ജയദേവ് രക്തം നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് ജില്ല പൊലീസ് മേധാവി ജി.ജയദേവ് രക്തം നൽകി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് സൂപ്രണ്ട് സജീവ് ജോർജ് പുളിക്കൽ, ബ്ലഡ് ബാങ്ക് എച്ച്.ഒ.ഡി മീനാ ശ്യാം ,ജില്ല നർക്കോട്ടിക്ക് സെൽ ഡിവൈ.എസ് .പി എം.കെ.ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു. പൊലീസ് രക്ത സാക്ഷി ദിനമായ 26 മുതൽ പൊലീസ് പതാകദിനമായ 30 വരെ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ രക്തം ദാനം ചെയ്യും.