അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. എച്ച്. സലാം എം .എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പുന്നപ്ര ജെ .ബി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗങ്ങളായ എ. നസീർ, സുൾഫിക്കർ, എൻ .കെ .ബിജു, അജയഘോഷ്, ഷക്കീല നിസാർ, ജീൻ മേരി, സി.പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, ഐ .സി. ഡി.എസ് സൂപ്പർവൈസർ അഞ്ജു അരുമ നായകം എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു.