ആലപ്പുഴ: കയർഫെഡിൽ നിന്ന് വിരമിച്ച സി.ഐ.ടി.യു,എ.ഐ.ടി.യു.സി എന്നീ യൂണിയനുകളിലെ ജീവനക്കാർക്ക് പുനർനിയമനം നൽകിയ നടപടി പിൻവലിച്ചില്ലെങ്കിൽ കയർഫെഡ് ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്കുമാർ, ബഷീർ കോയാപറമ്പിൽ,അൻസിൽ അഷറഫ്,ലൈലാ ബീവി,ജോസഫ് സ്റ്റാലിൻ,തൻസിൽ,ഡി.ഷിബു,ജലധരന,ജോർജ് ബോബൻ,ഷിഹാബ് മുല്ലാത്ത് എന്നിവർ സംസാരിച്ചു.