അമ്പലപ്പുഴ: കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തതിനാൽ നെൽകൃഷി നശിക്കുന്നതായി പരാതി. തകഴി കുന്നുമ്മ വാരിക്കാട്ടുകരി പാടശേഖരത്തിലാണ് വിളവെടുപ്പ് തീയതി കഴിഞ്ഞിട്ടും കൊയ്തെടുക്കാൻ കഴിയാതെ നെല്ല് നശിക്കുന്നതായി കർഷകർ പരാതിപ്പെടുന്നത്.
ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമല്ലാത്തതും ലഭിച്ച യന്ത്രങ്ങൾ തകരാറിലായതുമാണ് പ്രതിസന്ധിക്ക് കാരണം. 120 ഏക്കറോളം വരുന്ന പടശേഖരത്തിലെ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. തുലാമഴ ശക്തമാകുന്നതിന് കൊയ്യാൻ കഴിഞ്ഞില്ലെങ്കിൽ കർഷകർക്ക് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും. ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കുട്ടനാട് മണ്ഡലം ജനറൽ സെക്രട്ടറി പി.എച്ച്. ബൈജു ആവശ്യപ്പെട്ടു.
കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തതിനാൽ നെൽകൃഷി നശിക്കുന്നതായി പരാതി. തകഴി കുന്നുമ്മ വാരിക്കാട്ടുകരി പാടശേഖരത്തിലാണ് വിളവെടുപ്പ് തീയതി കഴിഞ്ഞിട്ടും കൊയ്തെടുക്കാൻ കഴിയാതെ നെല്ല് നശിക്കുന്നതായി കർഷകർ പരാതിപ്പെടുന്നത്.