അമ്പലപ്പുഴ: അസുഖ ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ അസാം സോണിപ്പൂർ ജില്ലയീലെ തേസ്പൂർ സ്വദേശി ഷാനിദുൽ റഹ്മാൻ(23)ന്റെ മൃതദേഹം പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ യു. എം .കബീറിന്റെ നേതൃത്വത്തിൽ നീർക്കുന്നം മസ്ജിദുൽ ഇജാബ കബർസ്ഥാനിൽ കബറടക്കി.തൻസീർ, ഷംസുദ്ദീൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് തൊഴിൽ തേടി ഷാനിദുൽ റഹ്മാൻ അമ്പലപ്പുഴയിൽ എത്തിയത്. ഇവിടെയെത്തിയത് മുതൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു.