പരുമല: വിശുദ്ധിയിലേക്ക് വളരാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരുമല തീർത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാൻ കഴിയണമെന്നും ബാവ പറഞ്ഞു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി അതിരൂപതാ സഹായ ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകി. പരുമല മാത്യു ടി.തോമസ് എം.എൽഎ., ഫാ.ഡോ.എം.ഒ.ജോൺ, അഡ്വ.ബിജു ഉമ്മൻ, വെരി.റവ.കെ.ജി.ജോൺസൺ കോർ എപ്പിസ്‌കോപ്പ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, സൈമൺ കെ. വർഗീസ്, നിഷ അശോകൻ, വിമല ബെന്നി, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മൻ എന്നിവർ സംസാരിച്ചു.