അമ്പലപ്പുഴ: സമുദായാചാര്യനായിരുന്ന മഹാത്മ കാവാരികുളം കണ്ഠൻ കുമാരന്റെ 158 -ാമത് ജന്മദിനം എ.കെ.എച്ച്.എസ്.എം.എസ് 18 -ാം നമ്പർ ശാഖ വിപുലമായി ആചരിച്ചു. രാവിലെ പ്രസിഡന്റ് സാബു പതാക ഉയർത്തി. ആചാര്യന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി പ്രകാശ് കുമാർ ആചാര്യ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് മധുര വിതരണവും നടത്തി.