s
സുരേഷിന്റെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഇരമത്തൂർ 1926ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുെ നേതൃത്വത്തിൽ നടത്തിയ സമാഹരിച്ച തുക മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ ശാഖാ പ്രസിഡന്റ് ദയകുമാർ ചെന്നിത്തലയിൽ നിന്ന് ഏറ്റുവാങ്ങുന്നു

മാന്നാർ: 'കരുതാം കരളിനായി പങ്കുവയ്ക്കാം സുരേഷിനായി ' എന്ന ജീവകാരുണ്യ സന്ദേശവുമായി എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ 658ാം നമ്പർ ശാഖായോഗം അംഗമായ കടവിശേരിൽ പുത്തൻ പറമ്പിൽ സുരേഷിന്റെ(54)കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ധനസമാഹരണം നടത്തി. ഇരമത്തൂർ 1926ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണത്തിന് 1, 2 വാർഡുകളിലെ പൊതുജനങ്ങൾ കരുതലായി നൽകിയ 63000 രൂപ സഹായ സമിതിയ്ക്ക് നേതൃത്വം നൽകിയ മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ് പടീത്തറ, ശാഖാ പ്രസിഡന്റ് ദയകുമാർ ചെന്നിത്തലയിൽ നിന്നും ഏറ്റുവാങ്ങി.

ശാഖാ ഗുരുക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന് ശാഖായോഗം സെക്രട്ടറി രേഷ്മാ രാജൻ സ്വാഗതം പറഞ്ഞു. ശാഖാ യോഗ അതിർത്തിയിലെ ഭവനങ്ങളിൽ സമാഹരണത്തിന് നേതൃത്വം നൽകിയ വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ , നിയുക്ത യൂണിയൻ കമ്മി​റ്റി അംഗം കെ.വി സുരേഷ് കുമാർ, കമ്മി​റ്റി അംഗങ്ങളായ സന്തോഷ് ശാരദാലയം, ബിജു രാഘവൻ , വിപിൻ വാസുദേവ്, പ്രമോദ് ശിവൻ, ഷിബു വടക്കെകുറ്റ്, വനിതാ സംഘം ഭാരവാഹികളായ രജനി കളീയ്ക്കൽ, സ്വപ്ന ഷിജു എന്നിവർ പങ്കെടുത്തു.