s
കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ

മാന്നാർ: മാന്നാർ പഞ്ചായത്തിൽ തൊഴിലുറപ്പ് അക്രെഡിറ്റഡ് എൻജി​നി​യർ നിയമനത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കോവുംപുറത്തു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, ടി.കെ.ഷാജഹാൻ, ടി.എസ്. ഷെഫീഖ്, പഞ്ചായത്ത് മെമ്പർമാരായ വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, പുഷ്പലത, ഉണ്ണികൃഷ്ണൻ, അനിൽമാന്തറ, കല്യാണ കൃഷ്ണൻ, ജോഷ്വാ അത്തിമുട്ടിൽ, നാരായണൻ നായർ സുബിൻ വർഗീസ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിൽ തൊഴിലുറപ്പ് അക്രെഡിറ്റഡ് എൻജിനി​യർ സ്ഥാനത്തേക്ക് നടന്ന നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നും ആ നിയമനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. മാന്നാർ പടിഞ്ഞാറൻ മേഖലാ പ്രസിഡന്റ് കലാധരൻ കൈലാസം അദ്ധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, കിഴക്കൻ മേഖല പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി ശ്രീക്കുട്ടൻ, മണ്ഡലം സെക്രട്ടറി രാജേഷ് ഗ്രാമം, പതിനേഴാം വാർഡ് മെമ്പർ ശാന്തിനി, സുന്ദരേശൻ പിള്ള, സുഭാഷ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.