s
കാവാലം, നീലംപേരൂർ, വെളിയനാട് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം കാവാലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : കൃഷ്ണപുരം -മുളക്കാംതുരുത്തി റോഡ് ഉയർത്തി പണിത് കാവാലം, നീലംപേരൂർ, വെളിയനാട് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം കാവാലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവമെന്റ് മേഖല ചെയർമാൻ രഞ്ചു വി. അദ്ധ്യക്ഷതവഹിച്ചു. ശാഖാ പ്രസിഡന്റുമാരായ കെ.കെ.രവി, കണ്ണൻ, മുരുകൻ, സെക്രട്ടറിമാരായ ശിവൻകുട്ടി, സുനിൽ, സുരേഷ് , യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രതീഷ് വെളിയനാട് എന്നിവർ സംസാരിച്ചു. മൂർത്തി കാവാലം നന്ദി പറഞ്ഞു.