ഹരിപ്പാട്: ഹരിപ്പാട് റോട്ടറി ക്ലബ് കുടുംബസംഗമം ഗാന്ധി ഭവൻ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.
പ്രളയം ബാധിച്ച ഹരിപ്പാട് ഗാന്ധിഭവൻ അന്തേവാസികളെ സോൺ 21 എ. ജി രശ്മി പ്രസാദ് മുൻകൈ എടുത്ത് ഹരിപ്പാട് റോട്ടറി ക്ലബ് കഴിഞ്ഞ 7 ദിവസമായി ഏറ്റെടുത്തുസംരക്ഷിച്ചുവരികയാണ്. ഓരോ ദിവസവും ഓരോ ക്ലബ് അംഗവും ഇവരുടെ ഭക്ഷണച്ചെലവുകൾ ഏറ്റെടുത്തു ചെയ്തുവരികയാണ്. ഇവരോടൊപ്പമാണ് നാലാമത് ഫാമിലി മീറ്റിംഗ് ഹരിപ്പാട് റോട്ടറി ക്ലബ് ഉത്സവമാക്കി മാറ്റിയത് . 24 ഇന്റർനാഷണൽ മെഡലുകൾ ഭാരതത്തിനു വേണ്ടി കരസ്ഥമാക്കിയ റൊട്ടേറിയൻ കൂടിയായ ജോബി മാത്യു മുഖ്യാതിഥിയായി. ഒരു അപകടത്തിൽ സാരമായ പരിക്കുപറ്റി വരുമാനമാർഗം നിലച്ചുപോയ ചേപ്പാട് സ്വദേശിയായ യുവാവിന് 15000 രൂപ ചികിത്സാസഹായം നൽകി. നിർദ്ധനരായ നാലു കിഡ്നി രോഗികളുടെ ഡയാലിസിസ് ചെലവുകൾ ഏറ്റെടുക്കുകയും ചെയ്തു .