vayalar

 പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം

ചേർത്തല: പുന്നപ്ര - വയലാർ രക്തസാക്ഷിവാരാചരണത്തിന്റെ 75-ാം വാർഷികം വയലാറിൽ അനുസ്മരണത്തോടെ ഇന്ന് സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്റണങ്ങളോടെയാണ് അനുസ്മരണം. പ്രകടനങ്ങളൊഴിവാക്കി രാവിലെ മുതൽ പുഷ്പാർച്ചന നടക്കും. രാവിലെ 7.30ന് പുന്നപ്ര വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജി. സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എസ്. ബാഹുലേയനും കൊളുത്തി ദീപശിഖ അത്‌ലറ്റുകൾക്ക് കൈമാറും. ദീപശിഖകൾ വയലാറിലെത്തുമ്പോൾ 11ന് വാരാചരണ കമ്മി​റ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഏ​റ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണത്തിൽ വിദ്വാൻ.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. ഏഴാച്ചേരി രാമചന്ദ്രനും ആലങ്കോട് ലീലാകൃഷ്ണനും ഓൺലൈനായി അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനായി സംസാരിക്കും. എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷനാകും.