photo

ചേർത്തല: മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ ഓർമ്മകൾക്ക് ഇന്ന് 46 വയസ്. കൊവിഡ് പശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ ഒഴിവാക്കി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന മാത്രമാണ് നടക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘം, ഇപ്റ്റ, യുവകലാസാഹിതി എന്നിവ ചേർന്നാണ് അനുസ്മരണം നടത്തുന്നത്.

വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയും മകനും ഗാനരചയിതാവുമായ വയലാർ ശരത്ത്ചന്ദ്രവർമ്മ എന്നിവർ ഓൺലൈൻ അനുസ്മരണങ്ങളിൽ പങ്കെടുക്കും. ഇന്ന് രാവിലെ വയലാറിന്റെ കുടുംബം സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വയലാർ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.എൽ പുരം സദാനന്ദന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് വയലാർ സ്മൃതിമണ്ഡപത്തിലേക്ക് കാവ്യസന്ദേശ യാത്ര നടത്തി. എസ്.എൽ പുരത്തിന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. അളപ്പന്തറ രവി, മാലൂർ ശ്രീധരൻ, ആലപ്പി ഋഷികേശ് തുടങ്ങിയവർ പങ്കെടുത്തു. കരപ്പുറം രാജശേഖരൻ നയിച്ച യാത്ര രാഘവപ്പറമ്പിലെത്തി സ്മൃതി മണ്ഡപത്തിൽ മാല ചാർത്തി സമാപിച്ചു. അനുസമരണ സമ്മേളനം ചേർത്തല ജോ. ആർ.ടി.ഒ ജെബി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി.പി. സുന്ദരേശൻ അദ്ധ്യക്ഷനായി. ഭാരതി തമ്പുരാട്ടി, ആർ. സബീഷ്, വെട്ടയ്ക്കൽ മജീദ്, ജോസഫ് മാരാരിക്കുളം, തോമസ്.വി പുളിക്കൽ, സാബു വടേക്കരി, അജി ഇടപ്പുങ്കൽ, വിനോദ് കോയിക്കൽ എന്നിവർ പങ്കെടുത്തു.